തിരുവല്ല: ട്രാവൻകൂർ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ക്ലബ് മുൻ പ്രസിഡന്റും കേരള യൂറോളജിക്കൽ അസോസിയേഷൻ പ്രസിഡന്റുമായ ഡോ.പ്രസാദ് ചീരമറ്റം നിർവഹിച്ചു. പ്രസിഡന്റ് പ്രമോദ് ഫിലിപ്പ് അദ്ധ്യക്ഷ വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ റെജിനോൾഡ് വർഗീസ്, ട്രഷറർ ജോളി ഔസേപ്പ്, ജോ.സെക്രട്ടറി അഡ്വ.അഭിലാഷ് ചന്ദ്രൻ, സജിഏബ്രഹാം, എൻ.റ്റി ഏബ്രഹാം, ക്ലബ് സെക്രട്ടറി ഹാഷിം മുഹമ്മദ് ,വൈസ് പ്രസിഡന്റ് മാത്യു കെ.റ്റി എന്നിവർ പ്രസംഗിച്ചു.