തിരുവല്ല: കുറ്റപ്പുഴ മണപ്പുറത്തു വീട്ടിൽ എം.എം തോമസ് (കുഞ്ഞുകുഞ്ഞ് ചേട്ടൻ-87) നിര്യാതനായി. സംസ്‌കാരം നാളെ ഒന്നിന് കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമാ പള്ളിയിൽ. തിരുവല്ല മാർത്തോമാ കോളേജിലെ ആദ്യകാല ജീവനക്കാരനായിരുന്നു. ഭാര്യ: തിരുവല്ല തോപ്പിൽ കളത്തിൽ പരേതയായ ചിന്നമ്മ തോമസ്. മക്കൾ: സാബു (ചെന്നൈ) ലിസി (മാന്താനം), സജി തോമസ് (മാർത്തോമാ കോളേജ്, തിരുവല്ല). മരുമക്കൾ: ആലിസ് (ഇളയിടത്തുപറമ്പിൽ, കാവുംഭാഗം), ജോർജ് കുട്ടി (രാഹുപാറ, മാരാമൺ), ബിജി(മാകാട്ട് മുത്തൂർ).