പത്തനംതിട്ട : പോപ്പുലർ ഫിനാൻസിന്റെ കോന്നി പോപ്പുലർ ട്രേഡേഴ്‌സ് മാർജിൻ ഫ്രീ മാർക്കറ്റിലെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന നിത്യോപയോഗ സാധനങ്ങൾ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയിൽ വിപണി മൂല്യം 6,79,307 രൂപ) ഏപ്രിൽ 26 ന് രാവിലെ 11 ന് കോന്നി തഹസിൽദാരുടെ ചുമതലയിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ അന്നേ ദിവസം രാവിലെ 11 ന് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0468 2240087.