ചെങ്ങന്നൂർ: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.പി മുരുകേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശോശാമ്മ അഗസ്റ്റിൻ മനോഹരൻ അദ്ധ്യക്ഷയായി. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം രാകേഷ്.എസ് സ്വാഗതം പറഞ്ഞു. സമിതി ചെങ്ങന്നൂർ ഏരിയ സെക്രട്ടറി സതീഷ്.കെ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സാബു മോഹൻദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപൻ സംസാരിച്ചു. ഭാരവാഹികളായി ജസ്റ്റിൻ (പ്രസിഡന്റ്), റാണി ജേക്കബ് (വൈസ് പ്രസിഡന്റ്), ജയകുമാർ പി.കെ (സെക്രട്ടറി), വേണുഗോപാൽ (ജോ.സെക്രട്ടറി) സ്വപ്ന (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.