പത്തനംതിട്ട : എസ്.എസ്.എൽ.സി ,ഹയർസെക്കൻഡറി പരീക്ഷക്കെത്തുന്ന കുട്ടികൾക്കും അദ്ധ്യാപകർക്കും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനൻ , ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ , ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ , കെ.എ തൻസീർ , തോമസ് എം. ഡേവിഡ്, റെജി മലയാലപ്പുഴ എന്നിവർ സംസാരിച്ചു.