കസേരകൾ നിരത്തിൽ സുലഭം
പത്തനംതിട്ട: പച്ചക്കറികളും പഴങ്ങളുമടക്കമുള്ള സാധനങ്ങൾ വഴിയോരങ്ങളിൽ കച്ചവടം നടത്താറുണ്ടെങ്കിലും നഗരത്തിൽ വിൽപ്പനയ്ക്കെത്തിയ കസേരകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വാങ്ങാൻ ആളുകളെത്തുന്നുണ്ടെന്നതാണ് ഏറെ കൗതുകം. 250 രൂപ മുതൽ 500 രൂപ വരെയാണ് കസേരയുടെ വില. കടയിൽ കസേരകൾക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ ആണ് വില. ജില്ലയിലെ എല്ലാ പ്രധാന നിരത്തുകളിലും ഈ കസേരക്കച്ചവടം ഉണ്ട്. പ്രത്യേക ബ്രാൻഡ് ഒന്നുമല്ലെങ്കിലും ആളുകൾ വാങ്ങാൻ മടികാണിക്കുന്നുമില്ല. വിലയിൽ ഉണ്ടാകുന്ന വൻ കുറവാണ് അതിന് കാരണം.
സാമ്പത്തിക ലാഭം പ്രതീക്ഷിച്ചാണ് ആളുകൾ വഴിയോര വാണിഭക്കാരുടെ പക്കലെത്തുന്നത്.
ലോക്ക് ഡൗണിന്റെ സമയത്താണ് വഴിയോര കച്ചവടങ്ങൾ കൂടുതലായി തുടങ്ങിയത്.