തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെയുള്ള വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് തുടങ്ങി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിൽ അംഗങ്ങളായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, ബിജു മേത്താനം, മനോജ് ‌ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ മീനു രാജേഷ്, മോനിയമ്മ, സുമ സജികുമാർ, സൈബർസേന ഭാരവാഹികളായ ഷാൻ ഗോപൻ, അശ്വിൻ സരേഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ സരസൻ ഓതറ സ്വാഗതവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ നന്ദിയും പറഞ്ഞു. അനൂപ് വൈക്കം, കൊടുവഴങ്ങ ബാലകൃഷ്ണൻ, രാജേഷ് പൊന്മല, ഷൈലജ രവീന്ദ്രൻ, ഡോ.ശരത്ചന്ദ്രൻ എന്നിവർ ക്ലാസെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും.