പത്തനംതിട്ട : കടമ്മനിട്ട പടയണിയിൽ കോലം തുള്ളൽ തുടങ്ങി. കാവടി, പുലവൃത്തം,പരദേശി, ഗണപതി കോലം, മറുത, കാലൻ , സുന്ദരയക്ഷി, കാഞ്ഞിരമാല, ഭൈരവി എന്നീ കോലങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ ദേവിയുടെ മുമ്പിലെത്തും. എല്ലാ ദിവസവും കൂട്ടക്കോലങ്ങൾ ആണുള്ളത്. ഗണപതി, മറുത, യക്ഷി ,കാലൻ. കാഞ്ഞിരമാല, ഭൈരവി ക്രമത്തിലാണ് കോലങ്ങൾ തുളളുന്നത്. രാത്രി 9ന് പടയണി തുടങ്ങും. ഇന്നലെ നാലാം പടയണിയായിരുന്നു. 21നാണ് വല്യ പടയണി. 23ന് പകൽ പടയണിയോടെ സമാപനം കുറിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പടയണി നടക്കുന്നത്.