18-manneera
കർഷകസംഘം തണ്ണിത്തോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണീറയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കർഷക സംഘം കേന്ദ്ര കമ്മിറ്റയംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

തണ്ണിത്തോട്: വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകസംഘം നേതൃത്വത്തിൽ മണ്ണീറയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മണ്ണീറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. കർഷക സംഘം കേന്ദ്രകമ്മിറ്റിയംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.പത്മകുമാർ, ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള, ഏരിയാ സെക്രട്ടറി എൻ.ലാലാജി, പ്രവീൺ പ്രസാദ്, ലാൽകുമാർ, ടി.കെ.സോമരാജൻ, റ്റിജോ തോമസ്, പി. എം.ചെറിയാൻ, ജോർജ്കുട്ടി, ജോസഫ് അലക്‌സാണ്ടർ, ജോൺ വർഗീസ്, സ്റ്റാലിൻ ഫെർണാണ്ടസ്, എസ്. ഉല്ലാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, ഏരിയാ സെക്രട്ടറി എൻ.ലാലാജി, റ്റിജോ തോമസ് എന്നിവർ ഡപ്യൂട്ടി റെയ്ഞ്ചാഫീസർ ജി.സന്തോഷ് കുമാറുമായി ചർച്ച നടത്തി. കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ സ്ഥലങ്ങൾ വനപാലകർ സന്ദർശിച്ചു.