പന്തളം: സാംബവർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. ബി.ആർ അംബേദ്ക്കറുടെ 130ാമത് ജന്മദിനാഘോഷ സമ്മേളനം പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.കെ.രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ആർബാലൻ അംബേദ്ക്കർ അനുസ്മരണവും പി.എൻ പുരഷോത്തമൻ ,കെമോഹൻദാസ് ,സി.എ'രവീന്ദ്രൻ, കെ.എം. മനോജ് കുമാർ,സനൽകുമാർ, ബിനുകുമാർ പന്തളം, ശശി തുവയൂർ ,സന്തോഷ് പട്ടേരി, പ്രീതി രാജേഷ്, ശ്രീലത ബിജു, വിനോദ് തുവയൂർ, എൻ.സദാശിവൻ, ടി.കെരാജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച പട്ടികജാതി പ്രതിനിധികളായ പന്തളം മുൻസിപ്പൽ ചെയർപേഴ്‌സൺ സുശീല സന്തോഷ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ, അഡ്വ.ആശ, ശോഭനകുമാരി, ടി.കെ.സതി,എസ് അരുൺ ,സരേഷ് കുമാർ എന്നിവരെ സിനിമാതാരം ഉല്ലാസ് പന്തളം ഉപഹാരം നൽകി ആദരിച്ചു. ശ്രേഷ്ഠ ഭാഷാ മലയാള പുരസ്‌ക്കാര ജേതാവ് നാടകനടൻ പ്രിയരാജ് ഭരതനെ കെ.എസ്.എസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ആർ.ബാലൻ ആദരിച്ചു. സംഘടനയ്ക്ക് വസ്തു വാങ്ങുന്നതിനുള്ള ആദ്യ ഗഡു തക ഏറ്റുവാങ്ങുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് വി. ആർ.രാമൻ നിർവഹിച്ചു.രാവിലെ ചേരിക്കലിൽ സ്ഥാപിതമായ ഡോ.ബി.ആർ.അംബേദ്ക്കറുടെ സ്മൃതി മണ്ഡപത്തിൽ ശാഖാംഗങ്ങളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.