പത്തനംതിട്ട: പരീക്ഷാ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും പരീക്ഷ എഴുതുന്ന കുട്ടികൾക്കും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊവി ഡ് വ്യാപനമുണ്ടാകാതിരിക്കാൻ സർക്കാർ മുൻകരുതലെടുക്കണമെന്ന് കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.പ്രേം അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന ട്രഷർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, ട്രഷറർ എസ്. ദിലീപ് കുമാർ , ഫിലിപ്പ് ജോർജ് , എം.എസ്. നിഷ, വർഗീസ് ജോസഫ് , ബജോയ് കോശി, സതീശൻ നായർ എന്നിവർ പ്രസംഗിച്ചു