ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ഒരിപ്രം 3333ാം സഹോദരൻ അയ്യപ്പൻ സ്മാരക ശാഖാ യോഗത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ ആറാമത് വാർഷിക മഹോത്സവം നടന്നു. സുജിത്ത് തന്ത്രിയുടെ നേതൃത്വത്തിൽ മഹാശാന്തി ഹോമം, മഹാഗണപതി ഹോമം കലശപൂജ, കലശാഭിഷേകം, മഹാദീപാരാധന എന്നിവ നടത്തി. രാവിലെ ശാഖായോഗം പ്രസിഡന്റ് വിനോദ് ശിവശൈലം പീതപതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടിത്തറ മുഖ്യസന്ദേശം നൽകി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി പശുപാലൻ കുറത്തുണ്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വിശ്വനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുസന്നിധിയിൽ നിറപറ സമർപ്പണം നടന്നു.