മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി.തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് പുനരാരംഭിച്ചു. രാവിലെ 5ന് മല്ലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് തിരുവല്ല, കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തും തിരികെ 10ന് പുറപ്പെട്ട് 2.20ന് മല്ലപ്പള്ളിയിലെത്തും. വീണ്ടും 3ന് ഇതേവഴി തിരുവനന്തപുരത്തിന് പോകുന്ന ബസ് 7.45ന് അവിടെയെത്തും. രാത്രി 9.05ന് തിരിച്ച് പുനലൂർ, പത്തനംതിട്ട വഴി 1.20ന് മല്ലപ്പള്ളിയിലെത്തും.