തിരുവല്ല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടപ്ര യൂണിറ്റ് 29 -മത് വാർഷിക സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉമ്മൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി.തോമസ്. പഞ്ചായത്തംഗം ജോർജ് തോമസ്, സെക്രട്ടറി കെ.സുകുമാരൻ, കെ.വേണുഗോപാൽ, പി.ജി മാത്യു, കെ.ജി ഗോപാലകൃഷ്ണൻ നായർ, കെ.ആർ കൃഷ്ണപിള്ള, ടി.വി ബാലകൃഷ്ണപിള്ള, ജോർജ് കെ.മത്തായി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഉമ്മൻ മത്തായി (പ്രസിഡന്റ്). ആർ.രാജരാജവർമ്മ (സെക്രട്ടറി), ഉമ്മൻ വർഗീസ് (ട്രഷറർ) എന്നിവരെയും 19 കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.