തിരുവല്ല: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ സെല്ലാർ പാർക്കിംഗ് ഏരിയയിൽ നിന്നും പ്രവാസി മലയാളിയുടെ ബൈക്ക് മോഷണം പോയി. പാലക്കാട് സ്വദേശിയുടെ ബൈക്കാണ് വെള്ളിയാഴ്ച പട്ടാപകൽ പാർക്കിംഗ് സ്ഥലത്ത് നിന്നും കവർന്നത്. പാർക്കിംഗ് സ്ഥലം കരാറെടുത്തവർക്ക് പണം നൽകി ബൈക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചശേഷം യുവാവ്, പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. മടങ്ങിയെത്തി ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പാർക്കിംഗ് സ്ഥലത്തെ സി.സി. ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടെ ഫീസ് നൽകി പാർക്ക് ചെയ്യുന്നത്. യുവാവ് പൊലീസിൽ പരാതി നൽകി.