തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ (കെ.എസ്.ടി.സി.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിക്കുന്നു. എൽ.പി.യു.പി. ഹൈസ്‌കൂൾ വിഭാഗങ്ങൾക്കാണ് മത്സരം. ആനുകാലിക വിഷയങ്ങളെ ആധാരമാക്കിയാവണം. വിജയികൾക്ക് കാഷ് അവാർഡും, ഫലകവും സമ്മാനിക്കും. റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി പി.ഒ.,തിരുവല്ല 689581 എന്ന വിലാസത്തിൽ അയയ്ക്കണം. elavunkalroy@gmail.com എന്ന ഇ മെയിലിലും അയയ്ക്കാം. ഫോൺ. 9495104828.