ചിറ്റാർ: എഴുത്തുകാരനും വാഗ്മിയും കൊച്ചുകോയിക്കൽ എസ്.എൻ. യു.പി. സ്‌കൂൾ റിട്ട: പ്രഥമ അദ്ധ്യാപകനുമായിരുന്ന ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീഭവനിൽ റ്റി. എൻ. ചന്ദ്രശേഖരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭഗവത്ഗീതയുടെ മലയാള പരിഭാഷ നടത്തിയിട്ടുണ്ട് . മറ്റ് നിരവധി പുസ്തകങ്ങളും കവിതകളും രചിച്ചിട്ടുണ്ട് . വിദ്യാനികേതൻ സ്‌കൂൾസ്ഥാപകനാണ്. ആർഎസ് എസ് താലുക്ക് കാര്യവാഹക്, വിശ്വഹിന്ദുപരിഷത്ത് അദ്ധ്യക്ഷൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ രാധാമണിയമ്മ. മക്കൾ ചന്ദ്രലേഖ (അദ്ധ്യാപിക കെആർപിഎം സ്‌കൂൾ സീതത്തോട്) കണ്ണൻ. മരുമക്കൾ രാജീവ് എസ് , അശ്വതി വി.