ചെങ്ങന്നൂർ: ഷോക്കേറ്റ് ടെറസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. വെൺമണി ചെറിയാലുമൂട്ടി റോഡ് സൈഡിലുള്ള രണ്ടുനില വീടിന്റെ ടെറസിൽ പെയിന്റിംഗ് ജോലിയിൽ എർപ്പെട്ടിരുന്ന പ്രസന്നൻ (52) ആണ് ഷോക്കേറ്റ് ടെറസിൽ കുടുങ്ങിയത്. ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ വീടിന്റെ തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11കെ.വി ലൈനിൽ പെയിന്റിംഗ് റോളർ സ്റ്റിക്ക് തട്ടി ഷോക്കേറ്റ് ടെറസിൽ കുടുങ്ങുകയായിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് താഴെയിറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.