-road-close

പത്തനംതിട്ട : പുനലൂർ - പൊൻകുന്നം റോഡ് നിർമാണവുമായി ബന്ധപ്പെട്ട് റാാന്നി ചെത്തോങ്കര പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ റാന്നിക്കും മന്ദമരുതിക്കുമിടയിൽ 20 മുതൽ ജൂൺ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ കാലയളവിൽ പ്ലാച്ചേരി ഭാഗത്ത് നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെല്ലയ്ക്കാട് ജംഗ്ഷനിൽ നിന്ന് റാന്നി ബൈപ്പാസ് റോഡ് വഴി മാമുക്ക് ജംഗ്ഷനിൽ എത്തിയും പ്ലാച്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപറഞ്ഞ റോഡ് വഴി തിരിച്ചും കടന്നുപോകണമെന്ന് കെ.എസ്.ടി.പി പൊൻകുന്നം എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

ഫോൺ : 04828 206961.