അയിരൂർ: ചെറുകോൽപ്പുഴ ശ്രീനാരായണമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി വേണു ഗോപാലൻ നമ്പൂതിരി സഹകാർമികനായിരുന്നു. ദേവസ്വം ബോർഡിന്റെയും ഭക്തരുടെയും നേതൃത്വത്തിൽ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ചുമതലയിലാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനമുള്ള അപൂർവം ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് ചെറുകോൽപ്പുഴയിലേത്.