കോഴഞ്ചേരി: മാലിന്യം അലക്ഷ്യമായി വലിച്ചെറിയൽ, കത്തിക്കൽ, പാതയോരങ്ങളിൽ നിക്ഷേപിക്കൽ ,ഹരിത കർമസേനക്ക് നൽകാതിരിക്കൽ എന്നിവ തുടരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കോഴഞ്ചേരിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാതെ തുടരുവാൻ പ്രധാനകാരണമെന്ന് ജനശാക്തീകരണ ഗേവഷണ കേന്ദ്രം. വ്യാപാരികൾ ഉൾപ്പെടെ പലരും രാത്രിയാകുന്നതോടുകൂടി പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുകയാണ്. പ്ലാസ്റ്റിക്ക് നിയന്ത്രണ ചട്ടം, ഖരമാലിന്യ സംസ്‌കരണ നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ വ്യാപകമായി ഇവിടെ ലംഘിക്കുന്നു.
ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയെ ശാക്തീകരിച്ച് വാതിൽപ്പടി സേവനം കാര്യക്ഷമമാക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജനശാക്തീകരണ ഗവേഷണ കേന്ദ്രം കോഴഞ്ചേരി താലൂക്ക് സമിതി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എൻ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.പി.സി. രാജൻ വല്ലന, അന്നമ്മ ഏബ്രഹാം,ഗോപിനാഥൻ നായർ, സുരേഷ് കോശി എന്നിവർ സംസാരിച്ചു.