praka
ഇ.പരമേശ്വരര് പണ്ടാരത്തിൽ രചിച്ച 'കേരള ചരിത്രത്തിലെ വിസ്മൃത അദ്ധ്യായങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. സഖറിയാസ് മാർ അപ്രേം മത്രാപ്പോലിത്ത ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാറിന് നൽകി നിർവ്വഹിക്കുന്നു.

അടൂർ : മണ്ണടി വാക്കവഞ്ഞിപ്പുഴ മഠം ഇ.പരമേശ്വരര് പണ്ടാരത്തിൽ രചിച്ച 'കേരള ചരിത്രത്തിലെ വിസ്മൃത അദ്ധ്യായങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത നിർവഹിച്ചു. മണ്ണടി രേവതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.എം.ബഷീർ, ഡോ.കേശവമോഹൻ,എന്നിവർ പുസ്തക പരിചയം നടത്തി. ജയചന്ദ്രൻ നമ്പൂതിരി, പ്രൊഫ. പ്രഭാകരകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്, പഞ്ചായത്തംഗം ബി.പ്രസന്നാകുമാരി,അഡ്വ.തോമസ് ജോർജ്, പ്ളാവിനാൽ ശശിധരൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥകർത്താവ് പരമേശ്വരര് പണ്ടാരത്തിൽ മറുപടിയും കൃതഞ്ജതയും രേഖപ്പെടുത്തി.