19-eye-camp
പൊതീപ്പാട് എസ്.എൻ.ഡി.പി സ്‌ക്കൂളിൽ നടന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്യുന്നു

മലയാലപ്പുഴ: ഡി.വൈ.എഫ്.ഐയുടെയും അഹല്യ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി .പൊതീപ്പാട് എസ്.എൻ.ഡി.പി സ്‌കൂളിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മഞ്‌ജേഷ് വടക്കിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് വി.ശിവകുമാർ ,ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, മേഖല സെക്രട്ടറി അജു സജീവ്, സതീഷ് ലാൽ, അനിൽകുമാർ. എസ്. നിഖിൽ, സ് ഹരിശ്യാം എന്നിവർ സംസാരിച്ചു.