മല്ലപ്പള്ളി : റോഡ് പുനരുദ്ധാരണ പ്രവർത്തിയോട് അനുബന്ധിച്ച് കലുങ്ക് നിർമിക്കുന്നതിനിടെ പെപ്പ് പൊട്ടിയതിനെ തുടർന്ന് കുന്നന്താനം പഞ്ചായത്തിന്റെ പലഭാഗത്തും കുടിവെള്ള വിതരണം മുടങ്ങി. പമ്പ് ഹൗസിലേക്കുള്ള പമ്പിംഗ് മെയിൽ ലൈനാണ് മഠത്തിൽക്കാവിൽ പൊട്ടിയത്. കുടിവെള്ള വിതരണ തടസപെട്ടതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. തകരാർ ഉടൻ പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.