ചെങ്ങന്നൂർ : വെൺമണി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പാറചന്തക്ക് കിഴക്ക് എബനേസർ വീട്ടിൽ ഷിമോനിയുടെ വീടിന്റെ മതിൽ തകർത്ത സംഭവത്തിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ് അടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തു.