ചെങ്ങന്നൂർ : ഷോക്കേറ്റ് ടെറസിൽ കുടുങ്ങിയ പെയിന്റിംഗ് തൊഴിലാളിയെ ഫയർഫോഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാങ്ങാമല മനോജ് ഭവനത്തിൽ പ്രസന്നൻ (52) ആണ് മരിച്ചത്. വെൺമണി - ചെറിയാലുമൂട്ടി റോഡ് സൈഡിലുള്ള രണ്ടുനില വീടിന്റെ ടെറസിൽ പെയിന്റിംഗ് ജോലിയിക്കിടെ ശനിയാഴ്ച വൈകിട്ട് 4.30 നാണ് അപകടം ഉണ്ടായത്. സമീപത്തുള്ള 11കെ.വി ലൈനിൽ അലൂമിനിയം ഹാൻഡിൽ പെയിന്റിംഗ് റോളർ തട്ടി ഷോക്കേറ്റ് ടെറസിൽ കുടുങ്ങുകയായിരുന്നു. ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് താഴെയിറക്കി കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ : ബിന്ദു. മക്കൾ: പ്രണവ്, നീതു.