തിരുവല്ല: എസ്.എൻ.ഡി.പി യോഗം 784-ാം ആഞ്ഞിലിത്താനം ശാഖയുടെ 84 മത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡണ്ട് കെ.എ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു കുറ്റിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസറും യൂണിയൻ കൗൺസിലറുമായ പ്രസന്നകുമാർ കുഴിവേലിപ്പുറം, എം.പി ബിനുമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി, പ്രസിഡന്റ് എം.പി ബിനുമോൻ, വൈസ് പ്രസിഡന്റ് എം.കെ മോഹൻ ബാബു സെക്രട്ടറി കെ.ശശിധരൻ. യൂണിയൻ കമ്മിറ്റി മെമ്പർ ടി.ഡി.സുനിൽകുമാർ, കമ്മിറ്റി അംഗങ്ങൾ: സി.ആർ വാസുദേവൻ കെ.ജെ വിജയൻ, കെ.ബി.ആനന്ദൻ,ആനന്ദവല്ലി ബാബുരാജ്, കെ.എൻ. മുരളീധരൻ, മധുകുമാർ എം.എസ്, സുമേഷ് കെ.എസ്., പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ: വി.പി.ഹരികുമാർ, സൗദാമിനി,പുഷ്‌കുമാർ, സിന്ധു സദാനന്ദൻ എന്നിവരെ തിരഞ്ഞെടുത്തു.