open

അടൂർ : കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ജൈവ ഉൽപ്പന്നങ്ങൾ വിൽക്കുന്ന പുതുമല ഗ്രാമചന്ത തിങ്കളാഴ്ച രാവിലെ 10ന് പുതുമലയിൽ പ്രവർത്തനം ആരംഭിക്കുന്നു. ചിറ്റയം ഗോപകുമാർ എം.എൽ.എ ബ്ളോക്ക് പഞ്ചായത്തംഗം മഞ്ചു,കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി അദ്ധ്യക്ഷൻ എ.എൻ സലീം,നെടുമൺ സർവീസ് സഹകരണ ബാങ്ക് അദ്ധ്യക്ഷൻ കെ.പ്രസന്നകുമാർ, പഞ്ചായത്തംഗം ബാബു ജോൺ, കൃഷി ഓഫീസർ സിന്ധു തുടങ്ങിയവർ പങ്കെടുക്കും. നാടൻ പച്ചക്കറികൾ, മറ്റു കാർഷിക ഉൽപ്പന്നങ്ങൾ,നാടൻ പശുവിന്റെ പാൽ ,നാടൻ കോഴിമുട്ട കാർഷികോപകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭിക്കും.