ചെങ്ങന്നൂർ : ക്ഷേത്രദർശനത്തിനു പോയ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പോസ്റ്റ് ഒടിഞ്ഞെങ്കിലും കാറിന് മുകളിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കൊല്ലകടവ് കുളനട റോഡിൽ വെൺമണി ആശ്രമപ്പടി ട്രാൻസ്‌ഫോർമിന് സമീപമുള്ള വൈദ്യുതി പോസ്റ്റിലാണ് കാർ ഇടിച്ച് കയറിയത്. കടപ്ര മാന്നാർ സൈക്കിൾ മുക്കിലുള്ള കുടുംബം ശാർങക്കാവ് ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്നു.