ശബരിമല : നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിലെ വലിയമ്പലത്തിന്റെ പുനരുദ്ധാരണവും ചുറ്റമ്പലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള തറക്കല്ലിടലും നിലയ്ക്കലിൽ നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ അനുഞ്ജാ കലശപൂജയും കലശാഭിഷേകത്തോടും കൂടിയായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നിലയ്ക്കൽ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനു ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രതിജ്ഞ ചെയ്തു. തുടർന്ന് ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു നിർവഹിച്ചു.ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ എം.മനോജ്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ ജി.ഗോപകുമാർ, ഹരിഹരപുത്രധർമ്മ പരിപാലന ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.ടി അജയകുമാർ, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശേഷം ശിലാഫലകത്തിന്റെ അനാച്ഛാദനവും നടന്നു. ഹരിഹരപുത്രധർമ്മ പരിപാലന ട്രസ്റ്റാണ് നിർമ്മാണ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.