തിരുവല്ല : സേവാഭാരതി തുകലശേരി ഉപസമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി അഹല്ല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര നിർണയ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തുകലശേരി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം തുകലശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദജി മഹാരാജ് നിർവഹിച്ചു. സേവാഭാരതി തിരുവല്ലാ യൂണിറ്റ് വൈസ് പ്രസിഡന്റ് ഗംഗ കുട്ടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ റീനാ വിശാൽ, മിനി പ്രസാദ്, സേവാഭാരതി തിരുവല്ലാ യൂണിറ്റ് അംഗം സുകുമാരൻ, അനീഷ് തുകലശേരി തുടങ്ങിയവർ പ്രസംഗിച്ചു.