തിരുവല്ല : വേനൽ മഴ കനത്ത നാശം വിതച്ച നിരണത്തെ പാടശേഖരങ്ങളിൽ ആന്റോ ആന്റണി എം.പി.സന്ദർശനം നടത്തി. ഇടയോടി ചെമ്പ്, അയ്യൻ കോനാരി, നിരണത്ത് തടം എന്നീ പാടശേഖരങ്ങളിലാണ് ആന്റോ ആന്റണി എം.പി സന്ദർശനം നടത്തിയത്. കർഷകരുടെ പ്രശ്‌നങ്ങൾ എം.പി നേരിട്ട് കേട്ടറിഞ്ഞു. കർഷകർക്കുണ്ടായ നാശനഷ്ടത്തിന് ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് ആന്റോ ആന്റണി കർഷകർക്ക് ഉറപ്പ് നൽകി. നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ.പി പുന്നൂസ്, പഞ്ചായത്തംഗം ജോളി ഈപ്പൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ് എന്നിവർ എം.പിയ്‌ക്കൊപ്പമുണ്ടായിരുന്നു.