തിരുവല്ല : മാലിന്യ സംസ്‌ക്കരണത്തിന് നടപടി സ്വീകരിക്കാത്ത പെരിങ്ങര പഞ്ചായത്ത് അധികൃതരുടെ നടപടിയ്‌ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ മേപ്രാലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് വെട്ടിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.രവീന്ദ്രനാഥ് , പഞ്ചായത്ത് അംഗം സനിൽ കുമാരി , പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രശാന്ത് , മഹിളാ മോർച്ച തിരുവല്ല മണ്ഡലം സെക്രട്ടറി സൂര്യകല പ്രദീപ് , മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ദാസ് , മഹേഷ് , പി.സി രാജു , പ്രണവ് എന്നിവർ പ്രസംഗിച്ചു.