നെല്ലിക്കാല : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മല്ലപ്പുഴശ്ശേരി യുണിറ്റ് വാർഷിക സമ്മേളനം ജില്ലാ കമ്മിറ്റി അംഗം . കെ. എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി. കെ. കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബ്ലോക്ക് ജോ.സെക്രട്ടറി കെ. ആർ. വിജയമ്മ സംഘടനാ റിപ്പോർട്ടും യൂണിറ്റ് ജോ. സെക്രട്ടറി പി കെ ഉണ്ണിക്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും യൂണിറ്റ് ട്രഷറർ പി ജി ലോറൻസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി പി. കെ. കരുണാകരൻ (പ്രസിഡന്റ്), പി. കെ. ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), പി. ജി. ലോറൻസ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഇലന്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം കെ. പി. എബ്രഹാം വരണാധികാരി ആയിരുന്നു