നാരങ്ങാനം : കരിമ്പിൽ മഹാണിമല പരേതനായ കോശി മാത്തന്റെ മകളും റാന്നി ചെല്ലക്കാട് കുറ്റിയിൽ കെ.എം. ജോയിയുടെ (ബി.എച്ച്.ഇ.എൽ) ഭാര്യയുമായ അന്നമ്മ ജോയി (പൊടിയമ്മ-85) ഭോപ്പാലിൽ നിര്യാതയായി. സംസ്‌കാരം അവിടെ നടത്തി. റിട്ട. മേട്രണായിരുന്ന അന്നമ്മയ്ക്ക് വിശിഷ്ട സേവനത്തിനുള്ള ബി.എച്ച്.ഇ.എൽ ഹോസ്പിറ്റൽസ് അവാർഡ് ലഭിച്ചിട്ടുണ്ട്. മക്കൾ : ജോജി, ജോസ്, ജോളി (മൂവരും ഭോപ്പാൽ). മരുമക്കൾ : ജോളി കുഴുവാംമണ്ണിൽ കുറിയന്നൂർ, പമീല കല്ലമലയിൽ ഇലന്തൂർ, സജി ആലായിൽ നാരങ്ങാനം.