20-sob-ammukuty

മേപ്രാൽ: കൈതക്കാട്ട് പരേതനായ കെ. എം. വർഗീസിന്റെ ഭാര്യ അമ്മുക്കുട്ടി വർഗീസ് (79) നിര്യാതയായി. മാവേലിക്കര തഴക്കര വഴുവടി മംഗലത്ത് പുത്തൻപുരക്കൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഷീജ ജോസ്, ഷീബാ ഷിബു, മിനി ലിജു (മൂവരും ഡൽഹി), കൊച്ചുമോൻ, റേച്ചൽ ഷിബു (നഴ്‌സ്, പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല). മരുമക്കൾ: തഴക്കര വഴുവാടി വലിയവീട്ടിൽ വടക്കേതിൽ വി. വി. ജോസ്, പുതുപ്പള്ളി പാലാകുന്നേൽ ഷിബു ചാക്കോ, കൈപ്പുഴ മണമേൽ ലിജു സലാസ് (മൂവരും ഡൽഹി), പിറവം കുമ്പളം തടത്തിൽ സിബി (നഴ്‌സ്, ഇസ്രയേൽ), മേപ്രാൽ പാലമിറ്റത്ത് ഷിബു പി. ജോർജ്.