കലഞ്ഞൂർ : സ്വത്തുതർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരനും സഹോദരന്റെ ഭാര്യയും ചേർന്ന് വെട്ടി പ്പരിക്കേൽപ്പിച്ചതായി പരാതി. മാങ്കോട് തിടി നജില മൻസിലിൽ അൽസൽന ( 24 ) ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. വീട്ടിൽ വച്ചുണ്ടായ വഴക്കിനിടയിൽ അൽ സൽനയുടെ തലയ്ക്ക് കൊയ്ത്തരിവാൾ ഉപയോഗിച്ച് വെട്ടി. കൈകൾ കൊണ്ട് തടയുമ്പോൾ കൈയിൽ വെട്ടുകൊള്ളുകയായിരുന്നു . ഇടതുകൈക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് . കൂടൽ പൊലീസ് കേസെടുത്തു.