21-press-club
മാധ്യമ സെമിനാറിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനം

കോന്നി: കൊന്നപ്പാറ വി.എൻ.എസ്. കോളേജിന്റെയും കേരള മീഡിയ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ മാദ്ധ്യമസെമിനാർ സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.ജോസ്.വി.കോശിയുടെ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വകുപ്പ് മേധാവി ജയന്തി എസ്.നായർ,കോളേജ് അഡ്മിനിസ്‌ട്രേറ്റർ രഘുകുമാർ, മിഡിയാ ക്ലബ് കോർഡിനേറ്റർ രേവതി ആർ., ശ്രീജാ ശശികുമാർ, വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ മാദ്ധ്യമ സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള മീഡിയ അക്കാദമി സംരംഭമായ മീഡിയ ക്ലബിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കോളേജിനു ലഭിച്ചു. സിറ്റിസൺ ജേർണലിസം എന്ന വിഷയത്തെ ആസ്പദമാക്കി മലയാള മനോരമ, അസി.എഡിറ്റർ ബോബി ഏബ്രഹാം, ഫോട്ടോ ജേർണലിസം എന്ന വിഷയത്തെ ആസ്പദമാക്കി മാതൃഭൂമി മുൻ സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ചന്ദ്രകുമാറും ക്ലാസുകൾ നയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെമിനാർ ഒഫ് ലൈനായും ഓൺ ലൈനായും ക്രമീകരിച്ചു.