പന്തളം: കുളനട മാന്തുക രണ്ടാം പുഞ്ചയോടു ചേർന്ന റോഡരികിൽ ചത്ത് അഴുകിത്തുടങ്ങിയ ആറ് പോത്തുകളെ ഉപേക്ഷിച്ചു. തിങ്കളാഴ്ച രാത്രിയിൽ എം.സി.റോഡിൽ കെ.എസ്.ടി.പി.യുടെ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി പണി നടക്കുന്ന സ്ഥലത്തേക്കാണ് ചത്ത പോത്തുകളെ തള്ളിയത്. ലോറിയിൽ എത്തിച്ചതാകാം ഇവയുടെ ജഡംമെന്നാണ് പൊലീസിന്റെ നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗം ഐശ്വര്യ ജയചന്ദ്രൻ പന്തളം പൊലീസിലും പണി നടത്തുന്ന കരാറുകാരെയും വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി ജന്ധം മറവുചെയ്തു. പോത്തിനെ കൊണ്ടുവന്ന് തള്ളിയവരെകണ്ടെത്തി ഇവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്തംഗം ഐശ്വര്യ ജയചന്ദ്രൻ പറഞ്ഞു.