21-pandalam-police
പന്തളം എസ്.എച്ച്.ഒ.എസ്സ്.ശ്രീകുമാർ പന്തളം പ്രൈവറ്റ് ബസ് സ്റ്റാറ്റിൽ ബോധവത്കരണം നടത്തുന്നു

പന്തളം: ഇന്നലെ രാവിലെ മുതൽ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിൽ പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊവിഡ് ബോധവത്കരണം നടത്തി. വ്യാപാരികൾക്കും ബസ് ജീവനക്കാർക്കും നിർദ്ദേശം നൽകി റമദാനിൽ മുസ്ലീം പള്ളികളിൽ രാത്രികാല നമസ്‌കാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാത്രി 9 മണിക്ക് മുമ്പ് നമസ്‌കാരം പൂർത്തികരിക്കും. പന്തളം നഗരസഭയിലെ ചേരിക്കൽ, പൂഴിക്കാട്, കടയ്ക്കാട് മേഖലകളിൽ രോഗ വ്യാപനം കൂടുന്നുണ്ട് .നഗരസഭ പരിധിയിൽ നിലവിൽ 45 വയസിനും 59 വയസിനും ഇടയിലുള്ളവർ ഒന്നാം ഘട്ടത്തിൽ 3,408 പേരും രണ്ടാം ഘട്ടത്തിൽ 29 2 പേരും 60 വയസിന് മുകളിൽ ഒന്നാം ഘട്ടത്തിൽ 4889, രണ്ടാം ഘട്ടത്തിൽ 1458 പേരും വാക്‌സിൽ സ്വീകരിച്ചിട്ടുണ്ട്.