ചെങ്ങന്നൂർ: കൊല്ലകടവ് കുളനട റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി . ചെറുവല്ലൂർ മുതൽ കൊല്ലകടവ് വരെയുള്ള റോഡരികിലാണ് മാലിന്യം തള്ളുന്നത്. കോഴി മാലിന്യങ്ങൾ ചത്ത പൂച്ച, പട്ടി എന്നിവയെയാണ് റോഡരികിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് . ഇത് സാംക്രമിക രോഗഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ആരോപിച്ചു.