പന്തളം: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരന് കരുതലിന്റെ കാവലായി പന്തളം കെ.എസ്.ആർ.ടിസിഡിപ്പോയിലെ ജീവനക്കാർ. കഴിഞ്ഞ ദിവസം പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് പന്തളത്തുനിന്നും ഹരിപ്പാടിന് പോകുമ്പോൾ ബസിലെ ഒരു യാത്രക്കാരൻ കുഴഞ്ഞു വീണത് . മനോധൈര്യം വീണ്ടെടുത്ത കണ്ടക്ടർ ആര്യാശ്രീനിവാസനും ഡ്രൈവർ സന്തോഷ് യോഹന്നാനും ചേർന്ന് ബസിലെ യാത്രക്കാരുടെ സഹായത്തോടെ ഇദ്ദേഹത്തെ ഈ ബസിൽത്ത ന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കരുതലിന്റെ കാവലായി മാറിയ ആര്യാ ശ്രീനിവാസനെയും സന്തോഷ് യോഹന്നാനെയും ഹരിപ്പാട് എമർജൻസി റസ്‌ക്യു ടീം ആദരിച്ചു.