കലഞ്ഞൂർ : ഗ്രാമപഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റേണ്ടതാണെന്നും, അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും വസ്തുവിന്റെ ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥനായിരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.