പന്തളം: കൊവിഡ് പ്രതിരോധത്തിന് നഗരസഭാ ഭരണസമിതി കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കൗൺസിലർമാർ സൂചനാസമരം നടത്തി. എൽ ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് ലസിതാ നായർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാജേഷ് കുമാർ അദ്ധ്യക്ഷനായി. അംബികാരാജേഷ്, സക്കീർ എച്ച് , ശോഭനാകുമാരി ,അജിത കുമാരി , ഷെഫിൻ റജീബ്ഖാൻ എന്നിവർ പ്രസംഗിച്ചു.