bund
കുറ്റപ്പുഴയിലെ തകർച്ചയിലായ ബണ്ട് ഉദ്യോഗസ്ഥർ സന്ദർശി

തിരുവല്ല: കവിയൂർ പുഞ്ചയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട കുറ്റപ്പുഴ തോട്ടിലെ തകർച്ചയിലായ ബണ്ട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. പുഞ്ചയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനായി പെട്ടിയും പറയും സ്ഥാപിക്കുന്ന ബണ്ട് കഴിഞ്ഞ വർഷമാണ് തകർന്നത്. കൃഷിക്ക് ജലസേചനം ബുദ്ധിമുട്ടായ സാഹചര്യത്തിൽ കർഷകരുടെ പരാതിയെ തുടർന്നാണ് ജലസേചന വകുപ്പ് എൻജിനീയർ ശൈലജ, ഓവർസിയർ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ബണ്ട് പുനർനിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ സജി എം.മാത്യു, റെജിനോൾഡ് വർഗീസ്, പാടശേഖര സമിതി സെക്രട്ടറി അനിൽകുമാർ, ട്രഷറർ ഫിലിപ്പ് ഫിലിപ്പ്, കർഷകരായ കുഞ്ഞച്ചൻ, ജേക്കബ് കുര്യൻ എന്നിവർസംഘത്തിലുണ്ടായിരുന്നു