പത്തനംതിട്ട: ടി. കെ. റോഡിൽ ആലുക്കാസിന് മുന്നിലെ വൈദ്യുത പോസ്റ്റിൽ തീപിടിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറുകൾ പൂർണമായും കത്തുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. പോസ്റ്റിലെ മുഴുവൻ വയറുകളും കത്തിപ്പോയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ടി.കെ. റോഡിൽ ഏറെ നേരം ഗതാഗതവും സ്തംഭിച്ചു.