padayani

കടമ്മനിട്ട : ഭഗവതിക്ഷേത്രത്തിലെ വലിയ പടയണി ഇന്ന് നടക്കും. വൈകിട്ട് 7.15 ന് സാംസ്‌കാരിക സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള ഏർപ്പെടുത്തിയ രാമൻനായർ ആശാൻ പുരസ്‌കാരം പടേനി ആശാൻ അച്യുതക്കുറുപ്പിന് സമ്മാനിക്കും. രാത്രി 11.30 നാണ് വല്യപടയണി. പിശാചു മുതൽ ഭൈരവി വരെയുള്ള കോലങ്ങൾ കാവിലമ്മയുടെ തിരുമുമ്പിൽ ഉറഞ്ഞു തുള്ളും. പടയണി അതിന്റെ സമഗ്ര രൂപത്തിൽ എത്തുന്നത് വലിയ പടയണിക്കാണ്. 23ന് രാവിലെ 9 മുതൽ പകൽ പടയണി. വൈകിട്ട് 4 ന് എഴുന്നെള്ളത്തോടെ പടയണി സമാപിക്കും.