പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരുടെ ഐ.ടി ജീവനക്കാർക്ക് പരിശീലനം നൽകി. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇലക്ട്രിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ക്യൂആർ സ്‌കാനർ, എൻകോർ ഡാറ്റാ എൻട്രി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്‌സ് ഓഫീസർ നിജു എബ്രഹാം ക്ലാസ് നയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.ചന്ദ്രശേഖരൻ നായർ, നാഷണൽ ഇൻഫർമാറ്റിക്‌സ് ഓഫീസർ ജിജി ജോർജ്, ജില്ലാ ഐടി സെൽ കോഓർഡിനേറ്റർ അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷൻ പ്രൊജക്ട് മാനേജർ ഷൈൻ ജോസ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.