റാന്നി: റാന്നി പഞ്ചായത്ത് സ്‌കിൽ ഡെവലപ്‌മെന്റ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓഫീസ് മന്ദിരംപടിക്ക് സമീപം മേപ്പുറത്ത് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് സൊസൈറ്റി രൂപീകരിച്ചത്. പഞ്ചായത്ത് തലത്തിലുള്ള ആദ്യത്തെ ഓഫീസാണ് റാന്നിയിലേത്. ലീഡ് ബാങ്ക് ജനറൽ മാനേജർ വി.വിജയകുമാരൻനായർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചീഫ് പ്രമോട്ടർ പ്രസാദ് കുഴികാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയമ്മ സാമുവൽ മുഖ്യാഥിതിയായിരുന്നു.
കെ.എസ്.എസ്.എെ.എ ജില്ലാപ്രസിഡന്റ് മോർലിജോസഫ്, റാന്നി പഞ്ചായത്തിലെ ചെറുകിട സംരംഭകരായ അജി കൊട്ടാരത്തിൽ, ബാബു, ഹരികുമാർ മുണ്ടപ്പുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, വാർഡ് മെമ്പർ മന്ദിരം രവീന്ദ്രൻ, സച്ചിൽ വയല, കെ.ആർ പ്രകാശ്, മിനു ഷാജി, മിനി തോമസ്, വ്യവസായകേന്ദ്രം ഇൻസ്‌പെക്ടർ അരുൺ കുമാർ, ബിസ്‌നസ് ഡവലപ്‌മെന്റ് കൺസൽട്ടന്റ് മിഥുൻ എറണാകുളം, എ.കെ വിക്രമൻ, ഗോപിനാഥൻ നായർ,ബിനു തോമസ്, മനോജ്,സിമി ഹരികുമാർ സ്വാഗതവും, പ്രകാശ് ഇടക്കുളം എന്നിവർ സംസാരിച്ചു.