ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.എം അംഗം പ്രസിഡന്റായി. ബിന്ദു കുരുവിളയാണ് മൂന്നാം തവണയും കോൺഗ്രസ് പിൻതുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് രണ്ട് തവണ യു.ഡി.എഫ് ബിന്ദുവിനെ പിന്തുണച്ചിരുന്നു. എന്നാൽ യു.ഡി.എഫ് സഹായം വേണ്ടെന്ന് പ്രഖ്യാപിച്ച് ബിന്ദു രാജി വയ്ക്കുകയായിരുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബിന്ദുവിന് ആറും ബി.ജെ.പിയിലെ സജു ഇടക്കല്ലിലിന് അഞ്ചും വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. സ്വതന്ത്ര അംഗം പി.വി.സജൻ വിട്ടുനിന്നു. ബി.ജെ.പി–5, സി.പി.എം–4, കോൺഗ്രസ് –3, സ്വതന്ത്രൻ -1 എന്നിങ്ങനെയാണ് തിരുവൻവണ്ടൂർ പഞ്ചായത്തിലെ കക്ഷിനില.